---
title: "ആവേശം വിതറി പോലീസ് കമ്പവലി മത്സരം"
english_title: "Exciting police rally competition"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/77463/Exciting police rally competition"
published_at: "2022-10-29T21:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635d48f8d74fd_OBIT_CARD_JPG.JPG"
keywords: []
---

# ആവേശം വിതറി പോലീസ് കമ്പവലി മത്സരം

> **Lead Summary:** **കൊയിലാണ്ടി: **കോഴിക്കോട് റൂറല്‍ ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തില്‍ പോലീസ് സ്മൃതി ദിനത്തോടനുബന്ധിച്ച് DHQ ഗ്രൗണ്ടില്‍ വച്ച് കമ്പവലി മത്സരം നടത്തി.

## Article Content

**കൊയിലാണ്ടി: **കോഴിക്കോട് റൂറല്‍ ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തില്‍ പോലീസ് സ്മൃതി ദിനത്തോടനുബന്ധിച്ച് DHQ ഗ്രൗണ്ടില്‍ വച്ച് കമ്പവലി മത്സരം നടത്തി.

മുന്‍ കേരള പോലീസ് കമ്പവലി പരിശീലകനും ക്യാപ്റ്റനുമായ MSP സബ് ഇന്‍സ്‌പെക്ടര്‍ കുഞ്ഞായി മത്സരം നിയന്ത്രിച്ചു. ചടങ്ങില്‍ RSI റോയ് പത്മനാഭന്‍, പോലീസ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി രജീഷ് ചേമേരി, മെമ്പര്‍മാരായ പ്രജീഷ് പറമ്പത്ത്, മിനീഷ് എന്നിവര്‍ പങ്കെടുത്തു.

വിജയികളായ സിവിലിയന്‍സും സേനാംഗങ്ങളും ഉള്‍പ്പെട്ട DHQ ടീമിനും റണ്ണറപ്പായ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വിങ്ങിനും ട്രോഫികള്‍ വിതരണം ചെയ്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/77463/Exciting police rally competition)